പോത്താനിക്കാട് ബഥനി ശാലോം ഭവനില്‍ ദന്ത ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു

പോത്താനിക്കാട്: കോതമംഗലം മാര്‍ ബസേലിയസ് ഡെന്റല്‍ കോളേജിന്റെ നേത്യത്വത്തില്‍ പോത്താനിക്കാട് ബഥനി ശാലോം ഭവനില്‍ സൗജന്യ ദന്ത ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് മേലേത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബഥനി ശാലോം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. ജോസ്‌ന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോര്‍ജ്, ജുബിന്‍ ജോയ്, ബിസ്മി ജിജോ, ആതിര വിനോദ,് സിസ്റ്റര്‍ ഷേബ, സിസ്റ്റര്‍ പ്രതിഭ, എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!