ഡെങ്കിപ്പനി പ്രതിരോധം: പല്ലാരിമംഗലത്ത് ആരോഗ്യ സമിതി യോഗം ചേര്‍ന്നു

പല്ലാരിമംഗലം: ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നതിനായി കൊതുകിന്റെ ഉറവിടം നശിപ്പിക്കുന്ന സോഴ്‌സ് റിഡക്ഷന്‍ പരിപാടി ഊര്‍ജ്ജിതമാക്കുന്നതിനായി പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ ആരോഗ്യ സമിതി യോഗം ചേര്‍ന്നു. അടിവാട് ആരോഗ്യ ഉപകേന്ദ്രത്തില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സമിതി വൈസ് ചെയര്‍മാന്‍ കെ എ മുഹമ്മദ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് പി.കെ നിഷ, ആശാ വര്‍ക്കര്‍ മേരി ഏലിയാസ്, സിഡിഎസ് മെമ്പര്‍ ഷാജിത സാദിഖ്, ലൈല സഖരിയ്യ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!