ദില്ലി ചലോ’ കർഷക സമര ഐക്യദാർഢ്യ ജാഥക്ക് ഇന്ന് മൂവാറ്റുപുഴയിൽ സ്വീകരണം നൽകുന്നു.

 

മൂവാറ്റുപുഴ: ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടത്തുന്ന ‘ദില്ലി ചലോ’ ജാഥക്ക് ഇന്ന് മൂവാറ്റുപുഴയിൽ സ്വീകരണം നൽകും. വൈകിട്ട് 3.30 ന് മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി. ജംഗ്ഷനിൽ വച്ച് എസ്.യു.സി.ഐ. (കമ്മ്യൂണിസ്റ്റ്‌)യും,
എ.ഐ.കെ.കെ.എം.എസ്. ഉം സംയുക്തമായാണ്
സ്വീകരണം നൽകുന്നത്. തെരുവ് നാടകവും ഗായക സംഘവും ഉൾപ്പെടുന്ന റാലിയിൽ പ്രമുഖ നേതാക്കൾ പ്രസംഗിക്കും. ജനുവരി 11 ന് കാസഗോട് നിന്നും പുറപ്പെട്ട റാലി 26ന് തിരുവനന്തപുരത്തു സമാപിക്കും.

Back to top button
error: Content is protected !!