പാറപ്പുറം – വല്ലം കടവ് പാലം നിർമ്മിക്കുന്നതിലെ കാലതാമസം ഒഴിവാക്കും : എൽദോസ് കുന്നപ്പിള്ളി എംഎൽഎ.

 

 

പെരുമ്പാവൂർ :പാറപ്പുറം – വല്ലം കടവ് പാലം നിർമ്മിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിന് വേണ്ടി ചട്ടം 304 പ്രകാരം എൽദോസ് കുന്നപ്പള്ളി എം എൽ എ നിയമസഭയിൽ നൽകിയ

സബിഷന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്

റിയാസ് മറുപടി നൽകുകയായിരുന്നു .എറണാകുളം ജില്ലിലെ പെരുമ്പാവൂർ മണ്ഡലത്തിലെ വല്ലത്തെയും ആലുവ

നിയോജകമണ്ഡലത്തിലെ പാറപ്പുറത്തേയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്

പെരിയാറിനു കുറുകെ പാറപ്പുറം – വല്ലം കടവ് പാലം നിർമ്മിക്കുന്നതിന് അനുമതി

നൽകിയത്.

 

2016 ൽ ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകിയ പാലം

നിശ്ചിത സമയത്തിനകം പൂർത്തിയാക്കാൻ കരാറുകാരൻ തയ്യാറായില്ല.

 

ഇതേതുടർ

നഷ്ട്ടോത്തരവാദിത്തത്തിൽ നിന്നും ഒഴിവാക്കുകയാണ് ചെയ്തത്.

ബാക്കിയുള്ള പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടർചെയ്തു. മൂന്നാമത്തെ

ടെണ്ടറിൽ ക്വാട്ട് ചെയ്യപ്പെട്ട തുക എസ്റ്റിമേറ്റിനേക്കാളം 16.33 ശതമാനം

അധികമാണ്. ഇതിന് സർക്കാരിന്റെ അംഗീകാരം ആവശ്യമാണ്.ആ സാഹചര്യത്തിൽ ടെണ്ടറിന് അനുമതി നൽകണമോ എന്ന കാര്യം

പൊതുമരാമത്ത് വകുപ്പ് പരിശോധിക്കുകയാണ്. ധനപരവും സാങ്കേതിക

പരവുമായ പരിശോധകൾക്ക് ശേഷമാണ് തീരുമാനമെടുക്കുക. അക്കാര്യത്തിൽ

കൂടുതൽ വൈകാതെ തന്നെ വകുപ്പ് നടപടികൾ സ്വീകരിക്കും. ധനവകുപ്പിന്റെ കൂടി പരിശോധനക്ക് ശേഷം മറ്റു നടപടികളിലേക്ക് കടക്കാമെന്നും, പെരുമ്പാവൂർ, ആലുവ എം എൽ എ മാരുമായി ചർച്ച ചെയ്യുവാൻ ഉടൻ യോഗം വിളിക്കുമെന്നും പൊതുമരാമത്ത് മന്ത്രി എൽദോസ് കുന്നപ്പിള്ളി എം എൽ എ യ്ക്ക് ഉറപ്പ് നൽകി.

Back to top button
error: Content is protected !!