നിര്‍മല കോളേജില്‍ ഡിഗ്രി അപേക്ഷ ജൂണ്‍ 7 വരെ; ട്രയല്‍ അലോട്ട്മെന്റ് ജൂണ്‍ 8ന്

മൂവാറ്റുപുഴ: നിര്‍മല കോളേജില്‍ (ഓട്ടോണമസ്) ബിരുദ പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷന്‍ അപേക്ഷകള്‍ ഓണ്‍ലൈനായി ജൂണ്‍ 7 വരെ സമര്‍പ്പിക്കാം. കോളേജ് വെബ്സൈറ്റ് (http://www.nirmalacollege.ac.in) വഴിയാണ് അപേക്ഷ നല്‍കേണ്ടത്. വിവിധ പ്രോഗ്രാമുകളിലേക്കുള്ള ട്രയല്‍ അലോട്ട്മെന്റ് ജൂണ്‍ 8ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ജൂണ്‍ 9 വൈകിട്ട് 4 വരെ ചോയ്‌സുകള്‍ പുനഃക്രമപെടുത്തുവാനും, പുതിയവ കൂട്ടിച്ചേര്‍ക്കുവാനും, നിലവിലുള്ളത് ഒഴിവാക്കുവാനും അവസരം ലഭിക്കും. ഭിന്നശേഷി, കള്‍ച്ചറല്‍, സ്പോര്‍ട്സ് കോട്ടകളിലെ റാങ്ക് ലിസ്റ്റുകള്‍ ജൂണ്‍ 10 ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജൂണ്‍ 11 വരെ കോളേജിലെത്തി അഡ്മിഷന്‍ എടുക്കാം. ജൂണ്‍ 12 നാണ് മെറിറ്റ്, കമ്മ്യൂണിറ്റി, റിസര്‍വേഷന്‍ ക്യാറ്റഗറിയിലേക്കുള്ള റാങ്ക് ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസദ്ധീകരിക്കുന്നത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കു ജൂണ്‍ 15 വരെ അഡ്മിഷന്‍ എടുക്കാം. മാനേജ്‌മെന്റ് കോട്ട അഡ്മിഷന്‍ ജൂണ്‍ 18, 19 തീയതികളില്‍ നടക്കും. വിവിധ കോട്ടകളില്‍ അഡ്മിഷന്‍ നേടുവാന്‍ ആഗ്രഹിക്കുന്നവര്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ പകര്‍പ്പുമായി എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ ഡോ.ഫാ. ജസ്റ്റിന്‍ കണ്ണാടന്‍ അറിയിച്ചു. പി.ജി പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ ജൂണ്‍ 14 വരെ ഓണ്‍ലൈനായി നല്‍കാവുന്നതാണ്. സംശയങ്ങള്‍ക്കും വിവരങ്ങള്‍ക്കും 9446600852, 9446600853, 9496435170 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

Back to top button
error: Content is protected !!