ദീപിക ബാലസഖ്യം മൂവാറ്റുപുഴ മേഖലാ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തി

മൂവാറ്റുപുഴ: ദീപിക ബാലസഖ്യം മൂവാറ്റുപുഴ മേഖലാ പ്രവര്‍ത്തനങ്ങളുടെയും, നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഡിസിഎല്‍ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം നടത്തി. നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മൂവാറ്റുപുഴ മേളയുടെ സെക്രട്ടറി മോഹന്‍ദാസ് എസ് ഉദ്ഘാടനം ചെയ്തു. ദീപിക ബാലസഖ്യം തൊടുപുഴ പ്രവശ്യ കോഡിനേറ്റര്‍ റോയി ജെ കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ആന്റണി പുത്തന്‍കുളം, ഡിസിഎല്‍ മൂവാറ്റുപുഴ മേഖല ഓര്‍ഗനൈസര്‍ സി. ആല്‍ഫി നെല്ലിക്കുന്നേല്‍, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ബാബു ജോസഫ്, ഫാ. ചാള്‍സ് കപ്യാര്മലയില്‍ എന്നിവര്‍ പ്രസംഗിച്ചു. ദീപിക ബാലസംഘ്യം മൂവാറ്റുപുഴ നിര്‍മല സ്‌കൂളിന്റെ കോഡിനേറ്റേഴ്സ് മരിയ ഫ്രാന്‍സിസ്,അല്‍ഫോന്‍സാ ജോര്‍ജ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!