പേഴയ്ക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയില്‍ ഭരണഘടന സംവാദം സംഘടിപ്പിച്ചു

പേഴയ്ക്കാപ്പിള്ളി: ഇന്ത്യയുടെ 73-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പേഴയ്ക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയില്‍ ഭരണഘടന സംവാദം സംഘടിപ്പിച്ചു. ഭരണഘടനയുടെ ശക്തിയും ദൗര്‍ബല്ല്യങ്ങളും സംവാദം ചര്‍ച്ച ചെയ്തു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പി അര്‍ജുനന്‍ ഭരണഘടനസംവാദം ഉദ്ഘാടനം ചെയ്തു. ആസാദ് ലൈബ്രറി പ്രസിഡന്റ് ഫൈസല്‍ മുണ്ടങ്ങാമറ്റം അധ്യക്ഷതവഹിച്ചു. ഭരണഘടനയും, നാളിതുവരെ ഉയര്‍ത്തിപ്പിടിച്ച പുരോഗമന മതേതര മൂല്യങ്ങളും ഇനിയും എത്രകാലം സംരക്ഷിക്കാന്‍ കഴിയുമെന്ന് സംവാദം ആശങ്കപ്പെട്ടു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റിയാസ്ഖാന്‍ , സ്റ്റാലിനെ ടീച്ചര്‍, മാഹിന്‍ അബൂബക്കര്‍, ജിജേഷ് ഗംഗാധരന്‍, സഹീര്‍ മേനാമറ്റം, വി.എച്ച് ഷെഫീഖ്, ടി ചന്ദ്രന്‍, പി.യു ഗോപാലകൃഷ്ണന്‍, നാസര്‍ഹമീദ്, ടി.യു അന്‍വര്‍, അഡ്വ. ഷേക്ക്മുഹമ്മദ് , കെ.എന്‍ നാസര്‍, വി.എം റഫീഖ്, അന്‍ഷാദ് തേനാലി എന്നിവര്‍ പ്രസംഗിച്ചു ലൈബ്രറി സെക്രട്ടറി ടി.ആര്‍ ഷാജു മോഡറേറ്ററായി ചര്‍ച്ച നിയന്ത്രിച്ചു. കെ.എം മുഹലീസ് സ്വാഗതവും അന്‍സല്‍ അഷ്‌റഫ് നന്ദിയും പറഞ്ഞു.

 

Back to top button
error: Content is protected !!