ഡീന്‍ കുര്യാക്കോസിന് സ്വീകരണം നല്‍കി

പോത്താനിക്കാട്: ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച നിയുക്ത എംപി ഡീന്‍ കുര്യാക്കോസിന് മഞ്ഞള്ളൂര്‍ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ സ്വീകരണം നല്‍കി. യുഡിഎഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയവന, പോത്താനിക്കാട്, പൈങ്ങോട്ടൂര്‍, കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളിലെ സ്വീകരണങ്ങള്‍ക്കുശേഷം വാഴക്കുളത്ത് നടത്തിയ സമാപന സമ്മേളനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ കെ.എം. സലിം അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മഞ്ഞള്ളൂര്‍ ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് കടയ്‌ക്കോട്ട്, ജോസ് പെരുമ്പിള്ളിക്കുന്നേല്‍, കെഎം അബ്ദുല്‍ മജീദ്, എം എം സീതി, ജോളി ജോര്‍ജ്, മാണി പിട്ടാപ്പിള്ളില്‍, കെ. ഭദ്രപ്രസാദ്, കെ ജി രാധാകൃഷ്ണന്‍, എന്‍ കെ അനില്‍കുമാര്‍, ജോണ്‍ തെരുവത്ത്, ജീമോന്‍ പോള്‍, സുജിത്ത് ബേബി, ആന്‍സി ജോസ്, ജോസ് മേലേത്ത്, പങ്കജാക്ഷന്‍ നായര്‍, ടോമി തന്നിട്ടമാക്കില്‍, ബിജു പാലക്കോട്ടില്‍, സാന്‍ഡോസ് മാത്യു, റോബിന്‍ എബ്രഹാം, ഇബ്രാഹിം ലൂഷാദ്, സിജോ ജോണ്‍, ജെയിംസ് ജോഷി, ആശാ ജിമ്മി, ജോയി ചെറുകാട്ട്, സജി കെ വര്‍ഗീസ്, സുറുമി അനീഷ്, തോംസണ്‍ പിച്ചാപ്പിളില്‍, ജോര്‍ജ് ഫ്രാന്‍സിസ്, ജോസ് പൊട്ടന്‍പുഴ എന്നിവര്‍ വിവിധ യോഗങ്ങളില്‍ പ്രസംഗിച്ചു

 

Back to top button
error: Content is protected !!