നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ

മൂവാറ്റുപുഴ ജനറൽ ഹോസ്പിറ്റലിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി – ഡീൻ കുര്യാക്കോസ് എം.പി.

 

മൂവാറ്റുപുഴ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മൂവാറ്റുപുഴ ജനറൽ ആശുപുത്രിയിലേക്ക് 19.5 ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. ഡീൻ കുര്യാക്കോസ് എം.പിയുടെ 2019-20 വർഷത്തെ പ്രാദേശിക വികസന ഫണ്ട് (എം.പി.എൽ.എ.ഡി.എസ്. )ചിലവഴിച്ചാണ് ഉപകരണങ്ങൾ വാങ്ങിയത്. കോവിഡ് 19 വൈറസ് വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലാ കളക്ടറുടെ ആവശ്യപ്രകാരം അടിയന്തിരമായി ഫണ്ട് അനുവദിക്കുകയായിരുന്നുവെങ്കിലും വെന്റിലേറ്റർ ഉൾപ്പെടെയുള്ള ഉപകരങ്ങളുടെ ലഭ്യതയില്ലായ്മയും മറ്റു സാങ്കേതിക കാരണങ്ങളും ഉപകരണങ്ങൾ എത്തിച്ചേരാൻ വൈകി. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായ സാഹചര്യത്തിൽ ഈ ഉപകരണങ്ങൾ ഏറെ പ്രയോജനകരമാണെന്നു മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു. വെന്റിലേറ്റർ ഐ.സി.യു. 9.76 ലക്ഷം, ഐ.സി.യു. ബെഡ് 3.49 ലക്ഷം, പോർട്ടബിൾ എക്സ് റേ മെഷീൻ – 2.91 ലക്ഷം, ഓക്സിജൻ സപ്ലേ + സിലിണ്ടർ + ട്രോളി 25 എണ്ണം -2.40 ലക്ഷം എന്നി ഉപകരണങ്ങളാണ് കൈമാറിയത്. മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി. യിൽ നിന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആശ വിജയൻ ഉപകരണങ്ങൾ ഏറ്റുവാങ്ങി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.എ. അബ്ദുൽ സലാം, ജോസ് കുര്യാക്കോസ്, അജി മുണ്ടാട്ട് തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. എൻ.എച്ച്.എം. പ്രോഗ്രാം മാനേജർ മാത്യൂസ് നമ്പലിൽ, ആർ.എം.ഒ ഡോ. എൻ.പി. ധന്യ, അഡ്വ. എൻ. രമേശ്, കെ.എ. നവാസ്, മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ സിനി ബിജു, മറ്റ് ജന പ്രതിനിധികളായ ജോയ്സ് മേരി ആന്റണി, സെബി കെ. സണ്ണി,ഫൗസിയ അലി, ലൈല ഹനീഫ, സുധ രഘുനാഥ്‌, ജിനു മടെക്കൽ, ജോളി എം., അസം ബീഗം, പ്രമീള ഗിരീഷ് കുമാർ, ജാഫർ സാദിഖ്, മീര കൃഷ്ണ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ച ചടങ്ങിൽ നിസ അഷറഫ് നന്ദി പറഞ്ഞു.

Back to top button
error: Content is protected !!
Close