നടാഞ്ചേരിത്താഴം പാടശേഖരത്തിലെ 15 ഏക്കർ നെൽപ്പാടത്ത് കൃഷി ആരംഭിക്കുന്നു.

മൂവാറ്റുപുഴ :നടാഞ്ചേരിത്താഴം പാടശേഖരത്തിലെ 15 ഏക്കർ നെൽപ്പാടത്ത് കൃഷി ആരംഭിക്കുന്നു.ആയവന പഞ്ചായത്തിലെ 15 വർഷമായി തരിശായും, തരം മാറ്റി കൊണ്ടിരുന്നതുമായ നടാഞ്ചേരിത്താഴം പാടശേഖരത്തിലെ 15 ഏക്കർ നെൽപ്പാടത്താണ് കൃഷിഭവന്റെ നേതൃത്വത്തിൽ വാർഡ് മെമ്പർ ജയിംസ് എൻ ജോഷിയുടെയും,ഭാഗ്യശ്രി നെൽകൃഷി സംഘം യുവ കർഷകരുടെയും, സഹായത്തോടെ കൃഷി ആരംഭിച്ചത്. ഡീൻ കുര്യാക്കോസ് എം.പി വിത ഉദ്‌ഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷ റാണി കുട്ടി ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജൻ കടക്കോട്ട് എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളായ മേഴ്സി ജോർജ്,ഷിവാഗോ തോമസ്, പഞ്ചായത്ത് മെമ്പർമാരായ പി കെ അനീഷ്,ഉഷ രാമകൃഷണൻ, അന്നകുട്ടി മാത്യൂസ്, മിനി വിശ്വനാഥൻ, രമ്യ പിആർ, രഹന സോബിൻ,ജോസ് പോൾ പൊട്ടമ്പുഴ,കൃഷി ഓഫീസർ അഞ്ജു പോൾ, കൃഷി അസിസ്റ്റൻ്റുമാരായ സുഹ റ്റി.എം., സീജ ഇ എസ്,ഭാഗ്യശ്രീ ഇക്കോഷോപ്പ് പ്രസിഡൻ്റ് സജീവ് ജോൺ,ഇക്കോ ഷോപ്പ് സെക്രട്ടറി സണ്ണി ജോൺ, എന്നിവരും കർഷക സുഹൃത്തുക്കളും പങ്കെടുത്തു. 110 ദിവസം മൂപ്പുള്ള ‘ഉമ’ നെൽവിത്താണ് വിതയ്ക്കുന്നത്.

Back to top button
error: Content is protected !!