ഡീൻ കുര്യാക്കോസ് എം പിയുടെ ഡിസാസ്റ്റർ മാനേജ്മെന്റ് വോളന്റീർമാർക്ക് ടീഷർട്ട് വിതരണം ചെയ്തു .

 

 

മൂവാറ്റുപുഴ :ഡീൻ കുര്യാക്കോസ് എം പി യുടെ
ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെ നേതൃത്വത്തിൽ കോവിഡ് കെയർ വോളന്റീർമാർക്ക്
ബി എ ഐ മൂവാറ്റുപുഴ സെന്റർ സ്പോൺസർ ചെയ്ത് ടീഷർട്ട് വിതരണം ചെയ്തു. മൂവാറ്റുപുഴയിൽ ഡീൻ കുര്യാക്കോസ് എംപി വിതരണോദ്‌ഘാടനം നിർവഹിച്ചു.മാത്യു കുഴൽനാടൻ എം എൽ എ
അധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർമാൻ പി. പി എൽദോസ്, ഫാ ആന്റണി പുത്തൻകുളം,
ബി.എ. ഐ മുവാറ്റുപുഴ സെന്റർ ചെയർമാൻ പിലക്സി കെ വർഗീസ്,കൗൺസിലർ മാരായ ജിനു മടെയ്ക്കൽ, ജോയ്‌സ് മേരി ആന്റണി,
സാബു ചെറിയാൻ, പോൾ ടി മാത്യു, ഹിപ്സൺ എബ്രഹാം, എൽദോ ബാബു വട്ടക്കാവിൽ, ജേക്കബ് തോമസ് ഇരമംഗലത്ത് എന്നിവർ സംസാരിച്ചു.

ചിത്രം : ഡീൻ കുര്യാക്കോസ് എം പി യുടെ
ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്റ് ടീമന്റെ കോവിഡ് കെയർ വോളന്റീർമാർക്ക് ടീഷർട്ട് വിതരണം ഡീൻ കുര്യാക്കോസ് എം പി നിർവഹിക്കുന്നു.

Back to top button
error: Content is protected !!