ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ വി​ജ​യ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ​യി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​നം

മൂവാറ്റുപുഴ: ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ ഡീന്‍ കുര്യാക്കോസിന്റെ വിജയത്തില്‍ മൂവാറ്റുപുഴയില്‍ ആഹ്ലാദപ്രകടനം നടത്തി യുഡിഎഫ്. 1,33,277 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഡീന്‍ കുര്യാക്കോസ് എം.പി സ്ഥാനം നിലനിര്‍ത്തിയത്. മൂവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ നിന്നാരംഭിച്ച ആഹ്ലാദപ്രകടനം നഗരം ചുറ്റി കച്ചേരിത്താഴത്ത് സമാപിച്ചു. വിജയം ഉറപ്പായപ്പോള്‍ മുതല്‍ തന്നെ യുഡിഎഫിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പ്രകടനവും മധുരം വിതരണവും ആരംഭിച്ചിരുന്നു. കൊടി തോരണങ്ങളുമായി വാഹനങ്ങളുടെ മുകളില്‍ അടക്കം കയറി ഇരുന്നാണ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനത്തില്‍ പങ്കെടുത്തത്. അരമനപ്പടിയില്‍ യുഡിഎഫിന്റെയും എന്‍ഡിഎയുടെയും ആഹ്ലാദപ്രകടനം നേര്‍ക്കുനേര്‍ എത്തിയത് ഇരുപാളയങ്ങളിലെയും പ്രവര്‍ത്തകരില്‍ ആവേശവും കാണികളില്‍ ഉദ്വേഗവും നിറച്ചു. മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ അടക്കം നിരവധി യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരുമാണ് വിജയാഘോഷത്തില്‍ അണിനിരന്നത്.

 

Back to top button
error: Content is protected !!