ഡീന്‍ കുര്യാക്കോസ് എംപിയുടെ പര്യടനം നാളെ

മൂവാറ്റുപുഴ: ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ നിന്നും രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട ഡീന്‍ കുര്യാക്കോസ് എം.പി. നാളെ പാലക്കുഴ , ആരക്കുഴ, മാറാടി, പഞ്ചായത്തുകളില്‍ പര്യടനം നടത്തും. രാവിലെ 7ന് വടക്കന്‍ പാലക്കുഴയില്‍ നിന്നാരംഭിച്ച് ഉച്ചക്ക് 2ന് ഉല്ലാപ്പിള്ളിയില്‍ സമാപിക്കും. ശനിയാഴ്ച പായിപ്ര, വാളകം, ആവോലി പഞ്ചായത്തുകളിലും, മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണിലും പര്യടനം നടത്തുമെന്ന് യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കെ.എം സലിമും, കണ്‍വീനര്‍ കെ.എം അബ്ദുല്‍ മജീദും അറിയിച്ചു.

 

Back to top button
error: Content is protected !!