ഡീന്‍ കുര്യാക്കോസ് എം.പി ചൊവ്വാഴ്ച മഞ്ഞള്ളൂര്‍ ബ്ലോക്കില്‍ പര്യടനം നടത്തും

മൂവാറ്റുപുഴ: ഒന്നര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട ഡീന്‍ കുര്യാക്കോസ് എം.പി ചൊവ്വാഴ്ച മഞ്ഞള്ളൂര്‍ ബ്ലോക്കില്‍ പര്യടനം നടത്തും. വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തി നടത്തുന്ന പര്യടനം രാവിലെ 7ന് ആയവന പഞ്ചായത്തിലെ പടിഞ്ഞാറെ പുന്നമറ്റത്ത് നിന്നാരംഭിക്കും. തുടര്‍ന്ന് ആയവന,പോത്താനിക്കാട്,പൈങ്ങോട്ടൂര്‍ , കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി വൈകിട്ട് 7ന് വാഴക്കുളത്ത് സമാപിക്കും. യഡിഎഫ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നൂറോളം കേന്ദ്രങ്ങളില്‍ ഡീന്‍ കുര്യാക്കോസിന് സ്വീകരണം നല്‍കുമെന്ന് യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ അഡ്വ. കെ.എം. സലിം, കണ്‍വീനര്‍ കെ.എം.അബ്ദുല്‍ മജീദ് എന്നിവര്‍ അറിയിച്ചു. ജൂണ്‍ 29 ന് മൂവാറ്റുപുഴ ബ്ലോക്ക് മേഖലയിലും ഡീന്‍ കുര്യാക്കോസ് പര്യടനം നടത്തും.

 

Back to top button
error: Content is protected !!