രാമമംഗലം
രാമമംഗലം പുഴയിൽ നിന്നും ഇന്നലെ രാവിലെ കിട്ടിയ മൃതദേഹം തിരിച്ചറിഞ്ഞു.

.കോലഞ്ചേരി:രാമമംഗലം പുഴയിൽ ഇന്നലെ രാവിലെ കണ്ട മൃതദേഹം തമിഴ്നാട് സ്വദേശി രാമകൃഷ്ണൻ എന്നയാളുടേതെന്ന് അറിയുന്നു.ഇയാളുടേതെന്ന് തോന്നുന്ന ഷർട്ടും മുണ്ടും മുവാറ്റുപുഴയാറിൻ്റെ കുളിക്കടവിന് സമീപം പോലീസ് കണ്ടെടുത്തതായി അറിയുന്നു. ഭിക്ഷ തേടി നടക്കുന്ന ആളാണെന്നും, മുവാറ്റുപുഴയിലെ കടത്തിണ്ണകളിൽ രാത്രി വിശ്രമം നടത്തിവന്ന ആളെന്നും പറയുന്നു. മൃതദേഹം മുവാറ്റുപുഴ താലൂക്ക് ആശുപ്രതിക്ഷാ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.