മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു.

 

 

മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു

മൂവാറ്റുപുഴ:നഗരത്തിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. തൃക്കളത്തൂർ ഗിരിജ ഭവനത്തിൽ നാരായണൻ നായരുടെ മകൻ സതീശൻ( 44) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയാണ് വെള്ളൂർക്കുന്നം സിഗ്നൽ ജംഗ്ഷന് സമീപത്തെ കെട്ടിടത്തിന് പിന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോവിഡ് പരിശോധനകൾക്കും ,പോസ്റ്റ് മാർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Back to top button
error: Content is protected !!