റോ​ഡ് ത​ക​ർ​ന്നി​ട്ട് നാ​ളു​ക​ൾ; ആരക്കുഴയില്‍ അ​ധി​കൃ​ത​ർ​ക്കെ​തി​രെ പ്ര​തി​ഷേ​ധം

മൂവാറ്റുപുഴ: നിരവധിയാളുകള്‍ സഞ്ചരിക്കുന്ന ആരക്കുഴ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ മധുരം ബേക്കറി – മടമ്പുംചാലില്‍ കടവ് റോഡ് തകര്‍ന്നിട്ട് നാളുകളേറെയായിട്ടും നടപടി സ്വീകരിക്കാത്ത അധികൃതര്‍ക്കെതിരെ പ്രതിഷേധം വ്യാപകം. വിദ്യാര്‍ത്ഥികളടക്കം നിരവധിപേര്‍ കാല്‍നടയായും മറ്റും സഞ്ചരിക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളോടടക്കം പലവട്ടം പരാതിപ്പെട്ടെങ്കിലും യാതൊരുനടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായി കിടക്കുന്നതിനാല്‍ ഓട്ടോറിക്ഷകളൊന്നും ഓട്ടം വിളിച്ചാല്‍ വരാത്ത അവസ്ഥയാണ്. ഇതുമൂലം സാധാരണക്കാരായ ആളുകള്‍ക്ക് ആശുപത്രിയില്‍ പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. മഴക്കാലമായതോടെ കുഴികളില്‍ വെള്ളം കെട്ടിക്കിടന്ന് കാല്‍നട യാത്ര വരെ ദുഃസഹമായിരിക്കുകയാണ്. അധികൃതര്‍ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.

Back to top button
error: Content is protected !!