അപകടകരമായ മരം മുറിച്ചുമാറ്റണം: എസ്എഫ്ഐ

കവളങ്ങാട്: നെല്ലിമറ്റം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള അപകടകരമായ മരം മുറിച്ചുമാറ്റണമെന്ന് എസ്എഫ്ഐ കവളങ്ങാട് ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിന് സമീപമുള്ള ഭീമന്‍ മരത്തിന്റെ ശിഖിരം ഉണങ്ങി ഏതുസമയവും റോഡിലേക്ക് പതിക്കാവുന്ന നിലയിലാണുള്ളത്. മഴക്കാലം കൂടി ആരംഭിച്ചതോടെ കാറ്റില്‍ നിലം പൊത്തിയാല്‍ വൈദ്യുതി ലൈന്‍ അടക്കം തകര്‍ന്ന് വന്‍ അപകട സാധ്യതയാണുള്ളത്. കുട്ടികള്‍ ബസ് ഇറങ്ങി ഇതുവഴി നടന്നാണ് സ്‌കൂളിലേക്ക് പോകുന്നത്. വ്യാഴാഴ്ച സ്‌കൂള്‍ തുറക്കുന്നതോടെ അപകടം ഒഴിവാക്കാന്‍ എത്രയും വേഗം മരം മുറിച്ചുമാറ്റണമെന്ന് ഏരിയ സെക്രട്ടറി അഭിരാം ഷൈകുമാര്‍, പ്രസിഡന്റ് ഷിബിന്‍ സണ്ണി എന്നിവര്‍ ആവശ്യപ്പെട്ടു.

 

Back to top button
error: Content is protected !!