അപകടം നിറഞ്ഞ “കാട് ” മൂടിയ റോഡുകൾ.

 

കോലഞ്ചേരി: റോഡിന് ഇരുവശങ്ങളും കാട് വളർന്നതിനാൽ അപകട ഭീഷണി നേരിടുന്നു. പൂതൃക്ക പഞ്ചായത്തിലെ Imageപുതുപ്പനം കക്കാട്ട് പാറ റൂട്ടിലുള്ള കനാൽ റോഡിലാണ് റോഡിന് ഇരുവശവും കാട്കയറി കിടക്കുന്നത്. ടൂ വീലർ ഉൾപ്പടെ നൂറ് കണക്കിന് വാഹനങ്ങൾ രാമമoഗലം, പാമ്പാക്കുട തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ കടന്ന് പോകുന്ന ഈ റൂട്ടിലാണ് കാട് കയറി അപകട ഭീഷണി ഉയർത്തുന്നത്. ചെറുവളവുകളിൽ പോലും എതിരെ വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കാത്ത വിധത്തിലാണ് രണ്ടാൾ പൊക്കത്തിൽ കാട് വളർന്ന് നിൽക്കുന്നത്. നിലവിൽ ഇത് വഴി സഞ്ചരിക്കുന്ന വഴിയാത്രക്കാർക്കും ഈ വഴി പേടി സ്വപ്നമായി മാറുകയാണ്. റോഡ് വശങ്ങൾ വെട്ടി തെളിച്ച് ഭയം കൂടാതെ യാത്ര ചെയ്യാൻ അവസരം ഒരുക്കണമെന്നാണ് നാട്ടുകാരുടേയും യാത്രക്കാരുടേയും ആവശ്യം.
(സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി)

Back to top button
error: Content is protected !!