ദക്ഷിണ കേരള ലജനത്തുല്‍ മുഅല്ലിമീന്‍ മുളവൂര്‍ മേഖലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

മൂവാറ്റുപുഴ: ദക്ഷിണ കേരള ലജനത്തുല്‍ മുഅല്ലിമീന്‍ മുളവൂര്‍ മേഖലാ തെരഞ്ഞെടുപ്പ് യോഗം ജില്ലാ പ്രസിഡന്റ് എം.പി അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. ചിലവ് ഫൈസല്‍ മൗലവി അധ്യക്ഷത വഹിച്ചു. പി.എം ബഷീര്‍ ബാഖവി,സിദ്ദീഖ് മൗലവി, ജൗഹര്‍ ബദ്‌രി, ബഷീര്‍ ഇര്‍ഫാനി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ചിലവ് ഫൈസല്‍ മൗലവി (പ്രസിഡന്റ്), ബഷീര്‍ ബാഖവി (സെക്രട്ടറി), ജൗഹര്‍ ബദ്‌രി (ട്രഷറര്‍), ബഷീര്‍ ഇര്‍ഫാനി (പരീക്ഷ കണ്‍വീനര്‍), മുഫത്തിഷ് സിദ്ദീഖ് മൗലവി (ക്ഷേമനിധി ചെയര്‍മാന്‍)എന്നിവരെ തെരഞ്ഞെടുത്തു

 

Back to top button
error: Content is protected !!