ഡി.കെ.എസ്. കർത്തായുടെ വേർപാടിൽ പൗരാവലി അനുശോചിച്ചു

 

മൂവാറ്റുപുഴ : നാലര പതിറ്റാണ്ടിലേറെക്കാലം സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന ഡി.കെ.എസ്.കർത്തായുടെ വേർപാടിൽ മൂവാറ്റുപുഴ പൗരാവലി അനുശോചനം രേഖപ്പെടുത്തി. മേള ആഡിറ്റോറിയത്തിൽ നടന്ന അനുശോചന യോഗത്തിൽ മേള ഫൈൻ ആർട്ട്സ് സൊസൈറ്റി പ്രസിഡന്റ് മോഹന്‍ദാസ് എസ്. അദ്ധ്യക്ഷത വഹിച്ചു. നഗരത്തിലെ പൊതുപരിപാടികളുടെ നടത്തിപ്പിലെ നിർണ്ണായകവും എന്നാൽ സൗമ്യവുമായ സാന്നിദ്ധ്യമായിരുന്നു അദ്ദേഹമെന്നും മേളയെന്ന പ്രസ്ഥാനത്തെ ഹൃദയത്തോട് ചേർത്ത് വച്ച വ്യക്തിയായിരുന്നു കർത്താ സാർ എന്നും അദ്ദേഹം അനുസ്മരിച്ചു. ഡീൻ കുര്യാക്കോസ് എം.പി., മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസ്, മുൻ മുനിസിപ്പൽ ചെയർപേഴ്സൺ മേരി ജോർജ്ജ് തോട്ടം, അജ്മൽ ചക്കുങ്ങൽ, വി.എ.കുത്തുമൈതീൻ, എം.പി.ജോർജ്ജ് മടേയ്ക്കൽ, അഡ്വ.പി.എ.അസീസ്, ബിജു കെ.തോമസ്, കെ.ബി.വിജയകുമാർ, അഡ്വ. ഇബ്രാഹിം കരിം കെ.എച്ച്., ടി.പി.ജിജി, സ്മിത്ത് വർഗീസ് പാലപ്പുറം, ജോർജ്ജ് തോട്ടം എന്നിവർ സംസാരിച്ചു. മേള സെക്രട്ടറി പി.എം.ഏലിയാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

Back to top button
error: Content is protected !!