സൈക്കിളിംഗ് ടൂര്‍ സംഘടിപ്പിച്ചു

കോലഞ്ചേരി :പൂതൃക്ക ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ആപ്‌സ് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ അലുംനി മീറ്റിന്റെ ഭാഗമായി കോലഞ്ചേരി സ്‌കൈ ഹൈ എഡ്യൂക്കേഷന്റെ സഹകരണത്തോടെ ആള്‍ കേരള സൈക്ലിങ് ടൂര്‍ ‘റസ്റ്റിക് ട്രെയില്‍സ്’ സംഘടിപ്പിച്ചു. പുത്തെന്‍കുരിശ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശശിദരന്‍ ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. ടൂര്‍ സംഘം പ്രദേശത്തെ ഗ്രാമീണ വിനോദസഞ്ചാര പ്രാധാന്യമുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ആപ്‌സ് പ്രസിഡന്റ് സിനൊള്‍ വി സാജു,സെക്രട്ടറി ഡോ.പോള്‍ വി മാത്യു, രക്ഷധികാരി കെ എസ് കൃഷ്ണകുമാര്‍,വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ സി എം ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു

 

Back to top button
error: Content is protected !!