സി.വി. ജേക്കബിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചനം നടത്തി..

കോലഞ്ചേരി: കോലഞ്ചേരിയെ സുഗന്ധവ്യഞ്ജന വ്യവസായ ഭൂപടത്തിൽ എത്തിച്ച പ്രമുഖ വ്യവസായി സി.വി. ജേക്കബിൻ്റെ നിര്യാണത്തിൽ കോലഞ്ചേരിയിൽ നടന്ന സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. ദുർബല ജനവിഭാഗങ്ങളെ സഹായിക്കുന്നതിന് അദ്ദേഹം എല്ലാക്കാലത്തും ശ്രദ്ധിച്ചിരുന്നുവെന്ന് നേതാക്കൾ അനുസ്മരിച്ചു .എം.എൽ.എ മാരായ വി.പി.സജീന്ദ്രൻ ,എൽദോസ് കുന്നപ്പിള്ളി ,നേതാക്കൻമാരായ എം.എൻ മോഹനൻ ,പ്രൊഫസർ എൻ.പി വറുഗ്ഗീസ് ,എം .പി .ജോസഫ് ,ജോർജ്ജ് ഇടപ്പരത്തി ,വി.ആർ.അശോകൻ ,ടി.പി. വറുഗ്ഗീസ് ,അനു അച്ചു, എൻ.വി.കൃഷ്ണൻകുട്ടി ,പോൾ വെട്ടിക്കാടൻ ,പോൾ വി തോമസ് ,ബിനീഷ് പുല്യാട്ടേൽ ,സാജു കീപ്പടാസ് ,എം.എസ് മുരളീധരൻ ,തമ്പി നെച്ചിയിൽ ,ജയിംസ് പാറേക്കാട്ടിൽ , ടെൻസിങ്ങ് ജോർജ്ജ് ,ജോൺ ജോസഫ് ,സുഭാഷ് ,പൗലോസ് മുടക്കുംതല ,കെന്നഡി എം.ജോൺ എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!