ഇരുമലപ്പടി പുതുപ്പാടി പിഡബ്യൂഡി റോഡിലെ കലുങ്ക് അപകടാവസ്ഥയില്‍

കോതമംഗലം: ഇരുമലപ്പടി പുതുപ്പാടി പിഡബ്യൂഡി റോഡില്‍ കാളമാര്‍ക്കറ്റിന് സമീപമുള്ള കലുങ്ക് അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങള്‍. കോടികള്‍ ചെലവഴിച്ച് നവീകരിച്ച റോഡില്‍ വര്‍ഷങ്ങള്‍ പഴക്കം ചെന്ന കലൂങ്ക് അപകടം സൃഷ്ടിക്കുന്നതായ നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ദിവസവും വലിയ ടോറസ് ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങള്‍ നിരന്തരം സഞ്ചരിക്കുന്ന റോഡാണിത്. കലുങ്കിന്റെ കരിങ്കല്ലുകൊണ്ടുള്ള കെട്ടും, കോണ്‍ക്രീറ്റും തകര്‍ന്ന് റോഡിന്റെ ടാറിംഗ് ഭാഗം താഴ്ന്ന് വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്. ഇവിടെ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടുന്നത് പതിവ് കാഴ്ചയാണ്. അപകടാവസ്ഥയിലുള്ള കലുങ്ക് ഉടന്‍ പുനര്‍നിര്‍മ്മിച്ച് സഞ്ചാരം സുഗമമാക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് അജീബ് ഇരമല്ലൂര്‍ പറഞ്ഞു.

Back to top button
error: Content is protected !!