പെരുമ്പാവൂർ താലൂക്ക് ഗവണ്മെന്റ് ആശുപത്രി നവീകരണത്തിന് 1 കോടി 40 ലക്ഷം രൂപ : എൽദോസ് കുന്നപ്പിള്ളി എം എൽ എ

 

പെരുമ്പാവൂർ : താലൂക്ക് ഗവണ്മെന്റ് ആശുപത്രിയുടെ ഒ.പി രോഗി സൗഹൃദം ആക്കുന്നതിന്റെ ഭാഗമായി ആർദ്രം പദ്ധതിയിൽ ഉൾപെടുത്തി ഒരു കോടി നാല്പത് ലക്ഷം രൂപ അനുവദിച്ചു.ഒ.പി നവീകരണത്തിന്റെ ഭാഗമായി രോഗികൾക്കും സന്ദർശകർക്കും ആധുനിക നിലവാരത്തിലുള്ള ആശുപത്രിയുടെ സേവനം ഇതോടെ ലഭ്യമാക്കും.
ഇതോടെ ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയുടെ നവീകരണം പൂർത്തിയാക്കുന്നതോടുകൂടി പെരുമ്പാവൂരിന്റെ ആരോഗ്യമേഖലയിൽ പുത്തൻ ഉണർവ്വേകും.

സമഗ്രവികസനത്തിന് മാസ്​റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന്​ മുന്നോടിയായി ഉന്നത ഉദ്യോഗസ്ഥർ താലൂക്ക് ആശുപത്രി സന്ദർശിച്ചു. പദ്ധതി നിർവഹണം എൻ എച്ച് എം മുഖേന ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു വേഗത്തിൽ ആരംഭിക്കുവാനും ധാരണയായി.

താലൂക്ക് ആശുപത്രിയിൽ നടന്ന അവലോകനയോഗത്തിൽ എൽദോസ് കുന്നപ്പിള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ, കൗൺസിലർ പോൾ പാത്തിക്കൽ, മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ ഷാനി, എൻ എച്ച് എം സിവിൽ എൻജിനീയർ ജയ തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!