നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

പെരുമ്പാവൂര്‍: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കുന്നത്തുനാട് മോറക്കാല
പോക്കാട്ട് രഞ്ജിത്ത് (26) നെയാണ് കാപ്പ ചുമത്തി വിയൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. കുന്നത്തുനാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഠിന ദേഹോപദ്രവം, കൊലപാതക ശ്രമം, ആയുധ നിയമം ഉള്‍പ്പടെ 6 കേസുകളില്‍ പ്രതിയാണ് രഞ്ജിത്ത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി റൂറല്‍ ജില്ല പോലീസ്  മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ നവംബറില്‍ പള്ളിക്കരയിലുള്ള ബാറിന്റെ കോമ്പൗണ്ടില്‍ വച്ച് മിഥുന്‍ എന്നയാളേയും, സുഹൃത്തിനേയും ആക്രമിച്ച് ബൈക്ക് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കുറ്റത്തിന് കുന്നത്തുനാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ ചുമത്തി ജയിലില്‍ അടച്ചത്.
ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ 67 പേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 42 പേരെ നാട് കടത്തി.

 

 

 

Back to top button
error: Content is protected !!