നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി

കോതമംഗലം: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കോതമംഗലം കറുകടം
മാവിന്‍ചുവട്  നിന്നും ഇപ്പോള്‍ പുതുപ്പാടി താണിക്കത്തടം കോളനി റോഡ് ഭാഗത്ത് ചാലില്‍ പുത്തന്‍പുര (കല്ലിങ്ങപറമ്പില്‍) വീട്ടില്‍ താമസിക്കുന്ന ദിലീപ് (41)നെയാണ് കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാടുകടത്തിയത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി റൂറല്‍ ജില്ല പോലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോര്‍ട്ടില്‍ എറണാകുളം
റേഞ്ച് ഡി.ഐ.ജി എ.ശ്രീനിവാസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്
നടപടി. കോതമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുളളില്‍ കൊലപാതകം, കൊലപാത ശ്രമം, ആയുധ നിയമം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ദിലീപ്. 2021 ല്‍ പുതുപ്പാടി സ്‌കൂള്‍പ്പടി ഭാഗത്ത് വച്ച് പ്രിന്‍സ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷം കേസിലെ സാക്ഷിയായ സുജിത്തിനെ ഭീഷണിപ്പെടുത്തിയതിന് കോതമംഗലം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് നാട് കടത്തിയത്. ഓപ്പറേഷന്‍ ഡാര്‍ക്ക്
ഹണ്ടിന്റെ ഭാഗമായി കാപ്പ നിയമ പ്രകാരം 44 പേരെ നാട് കടത്തി. 67 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു

 

.

 

Back to top button
error: Content is protected !!