കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളി അറസ്റ്റില്‍

 

കോതമംഗലം: കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളി അറസ്റ്റില്‍. പുതുപ്പാടി താണിക്കത്തടം കോളനിയില്‍ താമസിക്കുന്ന ചാലില്‍ പുത്തന്‍പുര (കല്ലിങ്ങപറമ്പില്‍) ദിലീപ് (41) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുളളില്‍ കൊലപാതകം, കൊലപാത ശ്രമം, ആയുധ നിയമ പ്രകാരമുള്ള കേസ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ദിലീപ്. 2021 ല്‍ കോതമംഗലം പുതുപ്പാടി സ്ക്കൂള്‍പ്പടി ഭാഗത്ത് വച്ച് പ്രിന്‍സ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങി കഴിഞ്ഞ നവംബറില്‍  കേസിലെ തന്നെ
സാക്ഷിയായ സുജിത്ത് എന്നയാളെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് കോതമംഗലം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായി. തുടര്‍ന്ന് റൂറല്‍ ജില്ല പോലീസ് മേധാവി വിവേക് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാട് കടത്തിയിരുന്നു. ഈ വ്യവസ്ഥ ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചതിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്‍സ്‌പെക്ടര്‍ ബിജോയ്, എസ്.ഐ റജി, എ.എസ്.ഐ സലിം, എസ്.സി.പി.ഒ മാരായ കൃഷ്ണകുമാര്‍, അജിംസ്, ഷിയാസ്, ജയന്‍ എന്നിവര്‍ ചേര്‍ന്നാണ പ്രതിയെ അറസ്റ്റ് ചെയ്തത്.

Back to top button
error: Content is protected !!