ക്രൈം

ജില്ലയിൽ വിവിധയിടങ്ങളിൽ നിന്നായി കഞ്ചാവ് പിടികൂടി.

 

മൂവാറ്റുപുഴ:എറണാകുളം ജില്ലയിൽ വിവിധയിടങ്ങളിൽ നിന്നായി കഞ്ചാവ് പിടികൂടി. മൂവാറ്റുപുഴയിൽ നിന്ന് അരക്കിലോയോളം കഞ്ചാവും, പെരുമ്പാവൂരിൽ നിന്ന് 5.6 ഗ്രാം ബ്രൗൺ ഷുഗറുമാണ് പിടികൂടിയത്. മൂർഷിദാബാദ് സ്വദേശി പിന്റു മണ്ഡലിൽ (35) നിന്നുമാണ് ബ്രൗൺഷുഗർ പിടികൂടിയത്. മൂവാറ്റുപുഴ, പള്ളിപ്പടിയിൽ വാടകക്ക് താമസിക്കുന്ന തിരുവനന്തപുരം, മാരനല്ലൂർ കരിങ്ങൽ കരയിൽ, പടിപ്പുരയിൽ അജികുമാറിന്റെ (44) വീട്ടിൽ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്. കണ്ടന്തറ ഭായി കോളനിയിൽ താമസിക്കുന്ന പിന്റു മണ്ടൽ അതിഥിതൊഴിലാളികൾക്കിടയിൽ വിൽപ്പന്ന നടത്തുന്നതിനാണ് ബ്രൗൺ ഷുഗർ കൊണ്ടുവന്നത്. ചെറിയ പൊതികളിലാക്കിയാണ് വിൽപ്പന. കഴിഞ്ഞമാസമാണ് ഇയാൾ മുർഷിദാബാദിൽ നിന്നും പെരുമ്പാവൂരിൽ എത്തിയത്. ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. യുവാക്കളെ ലക്ഷ്യമാക്കി വിൽപ്പനക്കെത്തിച്ചതാണ് കഞ്ചാവ് . ചെറിയ അളവിൽ കവറുകളിലാക്കിയാണ് ഇതിൻറെ വിൽപ്പന. റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ സ്റ്റേഷനിലെ എസ്.ഐ. സനീഷ് എസ്.ആർ., എ.എസ്.ഐ. ദിലീപ്കുമാർ എം.വി., എസ്.സി.പി.ഒ. മാരായ ഷിനോജ് എ.പി., പ്രജിത് പി.എൻ., മൂവാറ്റുപുഴ സ്റ്റേഷനിലെ എസ്.ഐ. രാജൻ ഇ.വി., എ.എസ്.ഐ. ജോണി റ്റി.എസ്., അലി സി.എസ്., സി.പി.ഒ. മാരായ സിബി ജോർജ്ജ്, അനുമോൾ എന്നിവരും ജില്ലാ നർക്കോട്ടിക് സ്ക്വാഡും ഉണ്ടായിരുന്നു.

Back to top button
error: Content is protected !!
Close