മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ച അനില്‍ എക്സല്‍ മെമ്മോറിയല്‍ സംസ്ഥാനതല ക്രിക്കറ്റ് ടൂര്‍ണമെന്റ് സമാപിച്ചു.

മൂവാറ്റുപുഴ: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ എറണാകുളം ജില്ലാ സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ മേഖലയില്‍ സംഘടിപ്പിച്ച 3-ാമത് അനില്‍ എക്സല്‍ മെമ്മോറിയല്‍ സംസ്ഥാനതല ക്രിക്കറ്റ് ടൂര്‍ണമെന്റ് സമാപിച്ചു. രണ്ടു ദിവസമായി 10 ടീമുകള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ കാസര്‍ഗോഡ് ജില്ല ഒന്നാം സ്ഥാനവും, എറണാകുളം ജില്ലാ രണ്ടാം സ്ഥാനവും, തൃശ്ശൂര്‍ ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മൂവാറ്റുപുഴ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എ സി ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജി മാര്‍വല്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. മാത്യുക്കുഴല്‍നാടന്‍ എംഎല്‍എ ഫൈനല്‍ കളിക്കുന്ന ടീം അംഗങ്ങളെ അഭിവാദ്യം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്് ജിനീഷ് പാമ്പൂര്‍, എറണാകുളം ജില്ലാ നിരീക്ഷകനും സംസ്ഥാന വൈസ് പ്രസിഡന്റുമായ മുദ്രാ ഗോപി, സംസ്ഥാന പിആര്‍ഒ റോണി അഗസ്റ്റിന്‍, സംസ്ഥാന സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബ്ബ് കോഡിനേറ്റര്‍ ജിനേഷ് ഗോപി, തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ട് ടൈറ്റസ്,ജില്ലാ സെക്രട്ടറി രജീഷ് എ എ, ജില്ലാ വൈസ് പ്രസിഡന്റ് മിനോഷ് ജോസഫ് തുടങ്ങിയവര്‍പ്രസംഗിച്ചു.