ബഡ്‌സ് സ്‌കൂളില്‍ സിപിഎമ്മിന്റെ സ്‌നേഹ വിരുന്ന്

പല്ലാരിമംഗലം: പഞ്ചായത്ത് സ്‌പെഷ്യല്‍ ബഡ്‌സ് സ്‌കൂളിലെ പ്രവേശനോത്സം വേറിട്ട അനുഭവമായി. പ്രവേശനോത്സവത്തോടനുബന്ധിച്ച് സിപിഐ എം അടിവാട് ബ്രാഞ്ച് ഒരുക്കിയ സ്‌നേഹവിരുന്ന് എംഎല്‍എ ആന്റണി ജോണ്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ്, സ്ഥിരം സമിതി അധ്യക്ഷ സീനത്ത് മൈതീന്‍, വാര്‍ഡ് മെമ്പര്‍മാരായ റിയാസ് തുരുത്തേല്‍, എ എ രമണന്‍, സിപിഐ എം ലോക്കല്‍ സെക്രട്ടറി എം എം ബക്കര്‍, ബ്രാഞ്ച് സെക്രട്ടറിമാരായ പി എ നവാസ്, എല്‍ദോസ് ലോമി, എ പി മുഹമ്മദ്, സൈനുദ്ധീന്‍ വെളിയത്ത്, യു എച്ച് മുഹിയുദ്ധീന്‍, കെ ആര്‍ രതീഷ്, കെ എ നവാസ്, ടി എം അബ്ബാസ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീകല റെജി എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!