കലൂർക്കാട് ടൗണിൽ നടന്ന ചക്ര സ്തംഭന സമരം സിപിഎം ഏരിയ സെക്രട്ടറി എംആർ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു

 

കല്ലൂർക്കാട്:കേന്ദ്ര സർക്കാരിന്റെ ഇന്ധന വില വർധനവിനെതിരെ കേരള സംസ്ഥാനത്ത് മുഴുവനുമായി നടപ്പിലാക്കിയ ചക്ര സ്തംഭന സമരത്തിന്റെ ഭാഗമായി കലൂർകാട് ടൗണിൽ നടന്ന സമരം സിപിഎം ഏരിയ സെക്രട്ടറി എംആർ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. 11 മണി മുതൽ 11:15 വരെയാണ് സമരം നടത്തിയത്. ടൗണിലൂടെ ഈ സമയം കടന്ന് പോയ മുഴുവൻ വാഹനങ്ങളും കക്ഷി, രാഷ്ട്രിയ ഭേദ മന്യേ സമരത്തിൽ പങ്കെടുത്തു. എൽഡിഎഫ് കൺവീനർ ബേബി റാത്തപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു.എൻസിപി നേതാവ് വിൽ‌സൺ നെടുങ്കല്ലൻ, കേരള കോൺഗ്രസ്‌( മാണി ) ജില്ലാ സെക്രട്ടറി ജോയി പെരുമ്പിള്ളികുന്നേൽ, ഐഎൻറ്റിയുസി നേതാവ് വിജയൻ മരുതൂർ, സിപിഎം ലോക്കൽ സെക്രട്ടറി ജയേഷ്, തുടങ്ങിയവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!