സിപിഎം ആരക്കുഴ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും ഇന്ന് 

 

 

 

 

മൂവാറ്റുപുഴ : സിപിഎം ആരക്കുഴ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലേയ്ക്ക് ഇന്ന് രാവിലെ 10ന് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രന്‍ സമരം ഉദ്ഘാടനം ചെയ്യും. ആരക്കുഴ പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലെ എംവിഐപി കനാലിലൂടെ വെള്ളമൊഴുക്കുക, മഞ്ഞമാക്കിത്തടം കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം പുനസ്ഥാപിക്കുക, പഞ്ചായത്ത് റോഡ് കയ്യേറി മതില്‍ നിര്‍മ്മിച്ച സ്വകാര്യവ്യക്തിക്കെതിരെ നടപടി സ്വീകരിയ്ക്കുക, പഞ്ചായത്ത് ഭരണ സമിതിയുടെ വ്യക്തിവിരോധങ്ങളും പ്രതികാര നടപടികളും അവസാനിപ്പിക്കുക, സെക്രട്ടറിയുടെ പക്ഷപാതപരമായ തീരുമാനങ്ങള്‍ തിരുത്തുക, ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

Back to top button
error: Content is protected !!