സിപിഎം ആരക്കുഴ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു.

 

 

 

 

 

മൂവാറ്റുപുഴ : സിപിഎം ആരക്കുഴ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. സിപിഎം ഏരിയ കമ്മിറ്റിയംഗം കെ.എന്‍. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത പാറമടകള്‍ക്ക് ഒത്താശ ചെയ്യുന്നതും അനധികൃതമായി പണം പിരിക്കുന്നതും അവസാനിപ്പിക്കുക, ആരക്കുഴയിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ശ്വാശ്വത പരിഹാരം കണ്ടെത്തുക, ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച മഞ്ഞുമാക്കിത്തടം കല്ലോല്ലിക്കല്‍ കുടിവെള്ള പദ്ധതി തകര്‍ക്കുന്ന നിലപാട് തിരുത്തുക, പൊതുവഴിയായ കണ്ടത്തില്‍താഴം റോഡ് കയ്യേറിയവരെ സംരക്ഷിക്കുന്ന നിലപാട് അവസാനിപ്പിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. ഏരിയ കമ്മിറ്റിയംഗം സാബു ജോസഫ് ചാലില്‍, ലോക്കല്‍ സെക്രട്ടറി ബിനോയ് ഭാസ്‌കരന്‍, ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ സിബി കുര്യാക്കോ, സജി ഏലിയാസ്, പി.ആര്‍. സജിമോന്‍, കെ.എ. ബേബി, സി.ആര്‍. ജനാര്‍ദ്ദനന്‍, ബെന്നി വര്‍ഗീസ്, ഷിനോബി ശ്രീധരന്‍, പി.എം. അഖില്‍, കെ.എസ്. ശ്രീക്കുട്ടന്‍, പുഷ്പലത സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ഫോട്ടോ ………………

സിപിഎം ആരക്കുഴ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാര്‍ച്ച് സിപിഎം ഏരിയ കമ്മിറ്റിയംഗം കെ.എന്‍. ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!