സി.പി.ഐ.എം. പോത്താനിക്കാട് ലോക്കൽ കമ്മറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ചു.

 

മൂവാറ്റുപുഴ: ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പോത്താനിക്കാട് സി.പി.ഐ.എം. ലോക്കൽ കമ്മറ്റി പ്രതിഷേധിച്ചു.
ഏരിയ കമ്മറ്റി അംഗം കെ.സി. അയ്യപ്പൻ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു. ഏരിയാ സെക്രട്ടറി കെ.പി. ജെയിംസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ലോക്കൽ സെക്രട്ടറി എ.കെ. സിജു, മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറി കാർത്തു ശശികുമാർ, കെ. എം. അലിയാർ, ബോബി പി. കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.

Back to top button
error: Content is protected !!