സി.പി.എം കള്ളവോട്ടിന് ശ്രമിക്കുന്നു: രമേശ് ചെന്നിത്തല

മൂവാറ്റുപുഴ : ഓരോ മണ്ഡലത്തിലും അയ്യായിരത്തിൽപ്പരം ഇരട്ടിപ്പ് വോട്ടുകൾ ചേർത്ത് വ്യാജന്മാരെ സൃഷ്ടിച്ച് സി.പി.എം കള്ളവോട്ടിന് ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല.യു.ഡി.എഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബിൻ്റെ തെരഞ്ഞെടുപ്പ് പൊതുയോഗം മുളന്തുരുത്തിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ‘കള്ളവോട്ട് തടയാൻ പാർട്ടി ഏതറ്റം വരെ പോകുമെന്നും, വ്യാജ വോട്ടർമാരെ തടയാൻ പാർട്ടി പ്രവർത്തകർ സജ്ജമാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി എഫ് ചെയർമാൻ വി.ജെ പൗലോസ് അദ്ധ്യക്ഷത വഹിച്ചു.സ്ഥാനാർത്ഥി അനൂപ് ജേക്കബ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ജയ്സൺ ജോസഫ്, സെക്രട്ടറിമാരായ ഐ.കെ രാജു,, ആശ സനിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ വേണു മുളന്തുരുത്തി, വിൽസൺ കെ ജോൺ, റീസ് പുത്തൻവീട്ടിൽ,സുനിൽ ഇടപ്പാലകാട്ട്, സി.എ ഷാജി, കെ.ആർ പ്രദീപ് കുമാർ ‘കെ.കെ സോമൻ, സാബു കെ.ജേക്കബ്, രാജു പാണാലിക്കൽ, കെ..എം ജോർജ്, ജോണി അരീക്കാട്ടിൽ, ജോളി പി.തോമസ്, അബ്ദുൾ കരിം പ്രസംഗിച്ചു.

Back to top button
error: Content is protected !!