നെല്‍പ്പാടം നികത്തുന്നതിനെതിരെ പ്രതിഷേധവുമായി സിപിഐഎം

കല്ലൂര്‍ക്കാട്: നെല്‍പ്പാടം നികത്തുന്നതിനെതിരെ പ്രതിഷേധവുമായി സിപിഐഎം. കല്ലൂര്‍ക്കാട് പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന മുത്തോലിപാടം അനധികൃതമായി നികത്തുന്നതിനെതിരെയാണ് സിപിഐഎം കല്ലൂര്‍ക്കാട് ലോക്കല്‍ സെക്രട്ടറി ടി.പ്രസാദിന്റെ നേതൃത്വത്തിലെത്തി കിറ്റാച്ചി ഉപയോഗിച്ച് മണ്ണ് നിരത്തല്‍ തടഞ്ഞത്.. കോതമംഗലം സ്വദേശിയാണ് ആറാംവാര്‍ഡ് ഉള്‍പ്പെടുന്ന പാടവും നാലാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന സ്ഥലവും അടക്കം 4 ഏക്കര്‍ 85 സെന്റോളം സ്ഥലം വാങ്ങിയിരിക്കുന്നത്. ഈ സ്ഥലം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്തത് മൂലം തങ്ങള്‍ക്ക് വഴിക്കാവശ്യത്തിനാണ് മണ്ണിട്ട് നികത്തുന്നതെന്നതാണ് സ്ഥലം ഉടമയുടെ മറുപടി. എന്നാല്‍ പ്രദേശവാസികള്‍ ഇവിടം പ്ലൈവുഡ് കമ്പനി വരുന്നെന്നൈരോപിച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേസ് നല്‍കിയിരുന്നു എന്നു പറയുന്നു. അടുത്ത നാളിലാണ് പാടം നികത്തുന്നതിനെതിരായി കേസ് നല്‍കിയത്. 19 ആം തീയതി കേസ് പരിഗണിക്കാന്‍ ഇരിക്കുകയാണ് തിടുക്കത്തില്‍ ഗുണ്ടകളുമായി എത്തി 13 ഏക്കറോളം വരുന്ന പാടശേഖരത്തിന്റെ ഒരു ഭാഗത്ത് മണ്ണിടീല്‍ പുരോഗമിച്ചത്. ഇതിന് എതിരെയാണ് പ്രതിഷേധവുമായി സിപിഎം എത്തിയത്. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലം അല്ല എന്ന് പറയുമ്പോഴും പ്രാദേശിക വികസന സമിതി പുതുക്കിയ ലിസ്റ്റില്‍ ഇവിടം തണ്ണീര്‍ത്തടമാണെന്ന് ശുപാര്‍ശ ചെയ്തിരിക്കുന്നു.ഗസറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ഇരിക്കെയാണ് മണ്ണിടില്‍ പുരോഗമിക്കുന്നത്. അനധികൃതമായി വയല്‍ നികത്താന്‍ അനുവദിക്കില്ലെന്നാണ് സിപിഎം നിലപാട്.

 

Back to top button
error: Content is protected !!