മൂവാറ്റുപുഴ തേനി റോഡ് നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കണം: പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ച്‌ സിപിഐഎം

മൂവാറ്റുപുഴ: മൂവാറ്റുപുഴ തേനി റോഡ് നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം പ്രതിഷേധ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു. സിപിഐഎം ആവോലി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ധര്‍ണ്ണ സിപിഐഎം മുന്‍ ഏരിയ സെക്രട്ടറി എം.ആര്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ തേനി റോഡ് നിര്‍മ്മാണത്തില്‍ പുറമ്പോക്ക് ഭൂമി വിട്ടു നല്‍കാതെ റോഡ് വികസനത്തിന് തടസ്സം നില്‍ക്കുന്ന ആവോലി പഞ്ചായത്ത് പ്രസിഡന്റിന്റെ വികസന നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് സിപിഐഎം ആരോപിച്ചു. പുറംമ്പോക്ക് ഭൂമി പൂര്‍ണ്ണമായും ഏറ്റെടുത്ത് റോഡ് വികസനത്തിന്റെ ഭാഗമാക്കി മാറ്റണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. സിപിഐഎം ആവോലി ലോക്കല്‍ സെക്രട്ടറി ഫ്രാന്‍സിസ്, ഏരിയ കമ്മിറ്റി അംഗം വികെ ഉമ്മര്‍, ലോക്കല്‍ കമ്മിറ്റി അംഗം ഫെബിന്‍ പി മൂസ, കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറി മുജീബ് ടി.പി എന്നിവര്‍പ്രസംഗിച്ചു

Back to top button
error: Content is protected !!