സി.പി.ഐ.എം. നെല്ലിമല ബ്രാഞ്ച് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.

 

മൂവാറ്റുപുഴ: സി.പി.ഐ.(എം) നെല്ലിമല ബ്രാഞ്ച് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം സി.പി.ഐ.(എം) സംസ്ഥാന കമ്മറ്റിയംഗം സഖാവ് ഗോപി കോട്ടമുറിക്കൽ
നിർവ്വഹിച്ചു. ലോക്ക് ഡൗൺ കാലത്ത് സഖാവ് നിതിൻ വേണു സൗജന്യമായി വിട്ടുതന്ന ഒരേക്കർ സ്ഥലത്ത്
കിഴങ്ങുവർഗ്ഗങ്ങളോടപ്പം പയർ, വെണ്ട, വഴുതന, പച്ചമുളക്, വെളിരിക്ക, മത്തൻ, ചീര, ചുരക്ക, കുമ്പളങ്ങ, തക്കാളി, പടവലം, പാവയ്ക്ക, പീച്ചിൽ, തുടങ്ങിയ വിവിധ ഇനം പച്ചക്കറികളും കൃഷി ചെയ്തു. മൂവാറ്റുപുഴ സൗത്ത് ലോക്കൽ
അതിർത്തിയിൽ വിവിധ ബ്രാഞ്ചുകളിലായി
7 ഏക്കർ 15 സെൻ്റ് സ്ഥലത്താണ് കൃഷി ചെയ്തത്. സി.പി.ഐ. (എം) ഏരിയ സെക്രട്ടറി സഖാവ് എം.ആർ. പ്രഭാകരൻ, ലോക്കൽ സെക്രട്ടറി സജി ജോർജ്, ലോക്കൽ കമ്മറ്റിയംഗം
സഖാവ് പി. എം. ഇബ്രാഹിം, ബ്രാഞ്ച് സെക്രട്ടറിമാരായ പി.കെ. മധു, പി.എ. സജി,
രജീഷ് ഗോപിനാഥ്,
സജി പോൾ, വി.കെ. വിനോദ്, അനിൽ
ബിനോയി, കേരള ബാങ്ക് മൂവാറ്റുപുഴ
ബ്രാഞ്ച് മാനേജർ സുദാശൻ, കൃഷിക്കായി
സൗജന്യമായി സ്ഥലം വിട്ടുതന്ന
നിതിൻ വേണു, അഖിൽ വേണു
തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!