പരിപാടികൾ ഓൺലൈനിലാക്കി സി.പി.എം.

മൂവാറ്റുപുഴ: കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിപാടികൾ ഓൺലൈൻ ആക്കി സി.പി.എം. ജനകീയ പരിപാടികൾ എല്ലാം ഒഴിവാക്കാതെ ഓൺലൈൻ ആക്കി ഇതുവഴി ജനസേവന രംഗത്ത് സജീവമാവുകയാണ്. മൂവാറ്റുപുഴയിലെ വിപ്ലവ ഗായകനായ പാലത്തിങ്കൽ അലിയാർ, സി.പി.എം. പ്രവർത്തകനായിരുന്ന ഇടശ്ശേരി ശിവശങ്കരൻ എന്നിവരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എൻഡോവ്‌മെന്റ് അവാർഡ് വിതരണ ചടങ്ങാണ് വ്യത്യസ്തമായ രീതിയിൽ സി.പി.എം. സംഘടിപ്പിച്ചത്. സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ഷാഹുൽ ഹമീദ്, എസ്. എസ്. എൽ.സി. പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ദിൽന ഇല്യാസ്, അസ്‌ന പി. ഷാജി എന്നിവരെയാണ് ഓൺലൈൻ പരിപാടിയായ മെറിറ്റ് മീറ്റ് 2020 ലൂടെ സി.പി.എം. അനുമോദിച്ചത്. സി.പി.എമ്മിന്റെ ഉറവക്കുഴി ബ്രാഞ്ച് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തത് സംസ്ഥാനകമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കലാണ്. പ്രശസ്ത ചലച്ചിത്രകാരനായ ഷാജി എൻ. കരുൺ മുഖ്യാതിഥിയായി തിരുവനന്തപുരത്ത് നിന്നാണ് ഓൺലൈനിൽ പരിപാടിയിൽ പങ്കെടുത്തത്. കെ. എം. ദിലീപ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.പി.എം. നേതാക്കളായ പി. എം. ഇസ്മയിൽ, പി. ആർ. മുരളീധരൻ, എം. ആർ. പ്രഭാകരൻ, യു. ആർ. ബാബു, എം. എ. സഹീർ, ജോർജ് കുരുവിള, സി. ആർ. ജനാർദ്ദനൻ, ബിനു സി. വി., അജീഷ് രാജ് എന്നിവരെല്ലാം വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്ന് ഓൺലൈനിൽ പങ്കെടുത്തു. പി. എ. സമീർ സ്വാഗതവും കെ. കെ. സുബൈർ കൃതജ്തതയും രേഖപ്പെടുത്തി. യൂ ട്യൂബിന്റെ ലൈവ് സ്ട്രീമിംഗ് സംവിധാനം ഉപയോഗിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

Back to top button
error: Content is protected !!