പഠനോപകരണ വിതരം നടത്തി സിപിഐഎം അടിവാട് ബ്രാഞ്ച്

പല്ലാരിമംഗലം:  വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സിപിഐ എം അടിവാട് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. അടിവാട് വ്യാപാര ഭവനില്‍ നടന്ന ചടങ്ങ് കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് അഗം സൈനുദ്ധീന്‍ വെളിയത്ത് അധ്യക്ഷത വഹിച്ചു. 45 കുട്ടികള്‍ക്കാണ് ബാഗും, ബുക്കുകളും വിതരണം ചെയ്തത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം എം ബക്കര്‍, പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, ഡിവൈഎഫ്‌ഐ അടിവാട്ട് മേഖല സെക്രട്ടറി കെ എ യൂസഫ്, ബ്രാഞ്ച് സെക്രട്ടറി പി എ നവാസ്, കെ ആര്‍ രതീഷ്, കെ എം നവാസ്, യു എച്ച് മുഹിയുദ്ധീന്‍, പി കെ സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!