സി​പി​എം ആ​ര​ക്കു​ഴ ലോ​ക്ക​ല്‍ ക​മ്മി​റ്റി പു​തു​താ​യി നി​ര്‍​മി​ച്ച ഓ​ഫീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഇ​ന്നാ​രം​ഭി​ക്കും.

 

ആരക്കുഴ: പു​തു​താ​യി നി​ര്‍​മി​ച്ച സി​പി​എം ആ​ര​ക്കു​ഴ ലോ​ക്ക​ല്‍ ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ (എ​പി വ​ര്‍​ക്കി സ്മാ​ര​ക മ​ന്ദി​രം) പ്ര​വ​ര്‍​ത്ത​നം ഇ​ന്നാ​രം​ഭി​ക്കും.

കോ​വി​ഡ് 19 മൂ​ലം ഓ​ഫീ​സി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം പി​ന്നീ​ട് ന​ട​ത്തും. കൂടാതെ മ​ന്ദി​ര​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന ജ​ന​സേ​വ​ന കേ​ന്ദ്രം ഇ​ന്നു രാ​വി​ലെ 11ന് ​സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ന്‍. മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ഗോ​പി കോ​ട്ട​മു​റി​ക്ക​ല്‍ ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​ന്‍റെ സ്വി​ച്ച്‌ ഓ​ണ്‍ കർമ്മം നി​ര്‍​വ​ഹി​ക്കും.എ​ല്‍​ഡി​എ​ഫ് ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക​യി​ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് നി​ര്‍​ദ്ദേ​ശം സ്വീ​ക​രി​ക്കു​ന്ന ഓ​ണ്‍​ലൈ​ന്‍ ലി​ങ്ക് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​എം.ഇ​സ്മ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ലോ​ക്ക​ല്‍ ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ താ​ക്കോ​ല്‍ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​ആ​ര്‍. മു​ര​ളീ​ധ​ര​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി സാ​ബു ജോ​സ​ഫ് ചാ​ലി​ന് കൈ​മാ​റും.
ഏ​രി​യാ സെ​ക്ര​ട്ട​റി എം.​ആ​ര്‍.പ്ര​ഭാ​ക​ര​ന്‍ പ​താ​ക ഉ​യ​ര്‍​ത്തും. ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​ല്‍ വൈ​ഫൈ, ഇ​ന്‍റ​ര്‍​നെ​റ്റ്, ഫോ​ട്ടോ​സ്റ്റാ​റ്റ്, ഡി​ടി​പി, ഓ​ണ്‍​ലൈ​ന്‍ സൗ​ക​ര്യ​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​ക്കും. പാ​ര്‍​ട്ടി ആ​ദ്യ​കാ​ല പ്ര​വ​ര്‍​ത്ത​ക​നും തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ നേ​താ​വു​മാ​യി​രു​ന്ന കെ.​എ. കു​മാ​ര​ന്‍റെ സ്മാ​ര​ക​മാ​യി ലോ​ക്ക​ല്‍ ക​മ്മി​റ്റി ഓ​ഫീ​സ് മ​ന്ദി​ര​ത്തി​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ നി​ര്‍​മി​ച്ചി​ട്ടു​ണ്ട്.

Back to top button
error: Content is protected !!