സി പി ഐ മൂവാറ്റുപുഴ മണ്ഡലം പ്രക്ഷോഭ ജാഥ ശനിയാഴ്ച ആരംഭിക്കും

 

മൂവാറ്റുപുഴ: കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള അവഗണനയ്ക്കും കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങൾക്കുമെതിരെ സി പി ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായുള്ള മൂവാറ്റുപുഴ മണ്ഡലം സമര പ്രചരണ ജാഥയ്ക്ക് ശനിയാഴ്ച (14-01-2022) ആരംഭിക്കും. രാവിലെ എട്ടിന് വടക്കൻ പാലക്കുഴയിൽ നിന്നും ആരംഭിക്കുന്ന ജാഥ സി പി ഐ സംസ്ഥാന കൗൺസിൽ അംഗം കമല സദാനന്ദൻ ഉദ്ഘാടനം ചെയ്യും. സി പി ഐ മണ്ഡലം സെക്രട്ടറി ടി.എം.ഹാരീസ് ക്യാപ്റ്റനും മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി ജോളി പൊട്ടയ്ക്കൽ വൈസ് ക്യാപ്റ്റനും ജില്ലാ കമ്മിറ്റി അംഗം പി കെ ബാബുരാജ് ഡയറക്ടറുമായിട്ടുള്ള ജാഥ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി വൈകിട്ട് ആറിന് വാഴക്കുളം ടൗണിൽ സമാപിക്കും. സമാപന സമ്മേളനം സി പി ഐ കൺട്രോൾ കമ്മീഷൻ അംഗം കെ കെ അഷറഫ് ഉദ്ഘാടനം ചെയ്യും. ഞാറാഴ്ച (15_01-2022) രാവിലെ എട്ടിന് ഞാറക്കാട് നിന്നും ആരംഭിക്കുന്ന ജാഥ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി വൈകിട്ട് ആറിന് ഈസ്റ്റ് മാറാടി ഷാപ്പുംപടിയിൽ സമാപിക്കും. സമാപന സമ്മേളനം എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ ഉദ്ഘാടനം ചെയ്യും. 17 ന് രാവിലെ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക്‌ നടക്കുന്ന മാർച്ച് സിപിഐ സംസ്ഥാന കൗൺസിൽ അംഗം ബാബു പോൾ ഉദ്ഘാടനം ചെയ്യും

Back to top button
error: Content is protected !!