സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം സമ്മേളനം; സംഘാടക സമിതി രൂപീകരിച്ചു

മൂവാറ്റുപുഴ: സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. ജൂണ്‍ 18, 19 തിയതികളില്‍ പോത്താനിക്കാട് വച്ച് നടക്കുന്ന സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണം സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ബാബു പോള്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വിന്‍സന്‍ ഇല്ലിക്കല്‍ അധ്യക്ഷത വഹിച്ചു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍.അരുണ്‍, സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാബുരാജ്, മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ പോള്‍ പൂമറ്റം, സീന ബോസ്, എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം ഗോവിന്ദ് എസ്, മഹിള സംഘം മണ്ഡലം പ്രസിഡന്റ് എന്‍.കെ.പുഷ്പ, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി കെ.ബി. നിസാര്‍, പ്രസിഡന്റ് പി.ബി.ശ്രീരാജ്, പോത്താനിക്കാട് ലോക്കല്‍ സെക്രട്ടറി എന്‍.എ. ബാബു എന്നിവര്‍ സംബന്ധിച്ചു. സംഘാടക സമിതി ഭാരവാഹികളായി ബാബു പോള്‍, എന്‍.അരുണ്‍, എല്‍ദോ എബ്രഹാം, പി.കെ.ബാബുരാജ് (രക്ഷാധികാരികള്‍) വിന്‍സന്‍ ഇല്ലിക്കല്‍ (ചെയര്‍മാന്‍) ജോമോന്‍ പൗലോസ് (വൈസ് ചെയര്‍മാന്‍) എന്‍.എ. ബാബു (കണ്‍വീനര്‍) മാത്യു.ടി.തോമസ് (ജോ: കണ്‍വീനര്‍) ബിജു ജോര്‍ജ് (ട്രഷറര്‍) എന്നിവരടങ്ങുന്ന 251 അംഗ ജനറല്‍ കമ്മറ്റിയും തെരഞ്ഞെടുത്തു

Back to top button
error: Content is protected !!