മൂവാറ്റുപുഴരാഷ്ട്രീയം

ജനപ്രതിനിധികള്‍ രാഷ്ട്രീയത്തിന് അതീതമായി ജനസേവകരാകണം:- എല്‍ദോ എബ്രാഹം എം.എല്‍.എ.

 

മൂവാറ്റുപുഴ: ജനപ്രതിനിധികള്‍ രാഷ്ട്രീയത്തിന് അതീതമായി ജനസേവകരാകണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ. പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് വിജയിച്ച സി.പി.ഐ. ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളോടുള്ള ഉറ്റബന്ധം നിലനിര്‍ത്തുന്നതോടൊപ്പം പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഏറ്റവും അര്‍ഹരായവര്‍ക്ക് നേടികൊടുക്കുവാനും ജാഗ്രതയോടെ ഇടപെടലുകള്‍ നടത്താന്‍ ജനപ്രതിനിധികള്‍ തയ്യാറാകണമെന്നും എം.എല്‍.എ. പറഞ്ഞു. ചടങ്ങില്‍ സി.പി.ഐ. മണ്ഡലം സെക്രട്ടറി ടി.എം. ഹാരിസ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങളെ സമ്പന്ധിച്ച് സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗവും മുന്‍ എം.എല്‍.എ. യുമായ ബാബു പോള്‍ ക്ലാസ്സെടുത്തു. സി.പി.ഐ. ജില്ലാ എക്‌സിക്യുട്ടീവ് അംഗം എന്‍. അരുണ്‍, ജില്ലാ കമ്മിറ്റി അംഗം പി. കെ. ബാബുരാജ്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എ. നവാസ്, ഇ.കെ. സുരേഷ്, വില്‍സണ്‍ ഇല്ലിയ്ക്കല്‍, സീന ബോസ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിവാഗോ തോമസ്, സിബിള്‍ സാബു, നഗരസഭ കൗണ്‍സിലര്‍മാരായ മീര കൃഷ്ണന്‍, പി.വി. രാധാകൃഷ്ണന്‍, സെബി കെ. സണ്ണി, ഫൗസിയ അലി, പഞ്ചായത്ത് മെമ്പര്‍മാരായ വില്‍സണ്‍ ഇല്ലിയ്ക്കല്‍, മേരി തോമസ്, അനിത റെജി, പ്രീമ സെമിക്‌സ്, കെ.കെ. ശശി, സെല്‍ബി പ്രവീണ്‍, ഷിബി കുര്യാക്കോസ്, എന്‍.കെ. ഗോപി, സരള രാമന്‍ നായര്‍, പി.എന്‍. മനോജ്, പി.എച്ച്. സക്കീര്‍ ഹുസൈന്‍, ദീപ റോയി, രഹ്ന സോബിന്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.

ചിത്രം-1) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് വിജയിച്ച സി.പി.ഐ. ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണ സമ്മേളനം കേക്ക് മുറിച്ച് എല്‍ദോ എബ്രഹാം എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.

ചിത്രം-2) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് വിജയിച്ച സി.പി.ഐ. ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണ സമ്മേളനം എല്‍ദോ എബ്രാഹം എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!
Close