ഗുണ്ടാ താവളമായ സിപിഎം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ഓഫീസ് അടച്ചുപൂട്ടണം: ബിജെപി

മൂവാറ്റുപുഴ: ഏരിയ സെക്രട്ടറി കെ.പി രാമചന്ദ്രന്റെ നേതൃത്വത്തില്‍ സിപിഎം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ഓഫീസ് വന്‍കിട മുതലാളിമാരുടെ ഗുണ്ടാത്താവളമായി മാറിയെന്ന് ബിജെപി മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുണ്‍ പി മോഹന്‍. രണ്ടു പെണ്‍കുട്ടികള്‍ അടക്കമുള്ള കുടുംബത്തെ പുലര്‍ച്ചെ മൂന്നുവരെ പാര്‍ട്ടി ഓഫീസില്‍ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയും, ഭീഷണിപെടുത്തുകയും ചെയ്ത്, അവരുടെ സ്വത്തുവകകള്‍ എഴുതി വാങ്ങിയത് ആഭ്യന്തരവകുപ്പിന്റെ ഒത്താശയോടുകൂടിയാണ്. ഇത് പോലുള്ള ഒട്ടനവധി കേസുകള്‍ പാര്‍ട്ടി കോടതിയില്‍ വിധി നടപ്പിലാക്കി പാരിതോഷികം പറ്റുന്നത് സ്ഥിരം സംഭവമാണ്. ഇതില്‍ അസ്വഭാവികമായി ഒന്നുമില്ലെന്ന മട്ടിലാണ് സിപിഎം നേതൃത്വത്തിന്റെ പ്രതികരണമെന്ന് അരുണ്‍ പി മോഹന്‍ ആരോപിച്ചു. സിപിഐഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനായും പാര്‍ട്ടിക്കെതിരെ നില്‍ക്കുന്നവരെ അടിച്ചമര്‍ത്തുന്നതിനുമായി ഒരു ഗുണ്ടാപ്പട തന്നെ മൂവാറ്റുപുഴയിലെ പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് നിലനില്‍ക്കുന്നുണ്ട്. സമീപകാലത്ത് സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളുടെ സ്വത്തുവഹകളില്‍ ഉണ്ടായിട്ടുള്ള വന്‍വര്‍ധനവ് അടക്കം പരിധിയില്‍ കൊണ്ടുവരേണ്ടതായിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ നഗരസഭയിലോട്ട് മത്സരിച്ച് പരാജയപ്പെട്ട സിപിഐഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനായും, പാര്‍ട്ടിയുടെ എതിരെ നില്‍ക്കുന്നവരെ അടിച്ചമര്‍ത്തുന്നതിനായും ഒരു ഗുണ്ടാ പട തന്നെ മൂവാറ്റുപുഴ പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് നിലനില്‍ക്കുന്നു. സിപിഐഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറിയെ അറസ്റ്റ് ചെയ്യുകയും, കാര്യങ്ങള്‍ അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കുകയും ചെയ്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അരുണ്‍ പി മോഹന്‍ പ്രസ്താവിച്ചു.

 

Back to top button
error: Content is protected !!