സി.പി.ഐ. ലോക്കൽ കമ്മറ്റി ധർണ്ണ മൂവാറ്റുപുഴ ബി.എസ്.എൻ.എൽ. ഓഫീസിനു മുമ്പിൽ നടത്തി.

മൂവാറ്റുപുഴ: സി.പി.ഐ. ലോക്കൽ കമ്മറ്റി ധർണ്ണ മൂവാറ്റുപുഴ ബി.എസ്.എൻ.എൽ. ഓഫീസിനു മുമ്പിൽ നടത്തി. പാർലമെന്റ് സമ്മേളനം ആരംഭിക്കുന്ന ഇന്ന് ( സെപ്റ്റംബർ 14 ന് ) സി.പി.ഐ. കേന്ദ്ര സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്ത ദേശീയ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി സി.പി.ഐ. മൂവാറ്റുപുഴ ടൗൺ സൗത്ത് ലോക്കൽ കമ്മറ്റി ധർണ്ണ ബി.എസ്.എൻ.എൽ ഓഫീസിനു മുമ്പിൽ നടത്തി. എല്ലാവർക്കും ഉപജീവനത്തിനും സമത്വത്തിനും നീതിക്കുംവേണ്ടി ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിക്ഷേധം. കേരളത്തിലുടനീളം പതിനായിരത്തിലധികം വരുന്ന പാർട്ടി ബ്രാഞ്ചുകളിൽ പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പത്തിൽ താഴെ പേർ പങ്കെടുത്തുകൊണ്ടായിരിന്നു പ്രതിക്ഷേധ ധർണ്ണ. കോവിഡ് മഹാമാരിക്കിടയിലും ജനദ്രോഹ നിയമനിർമ്മാണം നടത്താൻ മുതിരുന്ന കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ട് വരാൻ പാർട്ടിപ്രവർത്തകരോടും പൊതുസമൂഹത്തോടും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി ജോർജ് വെട്ടിക്കുഴി അഭ്യർത്ഥിച്ചു. ലോക്കൽ കമ്മറ്റിയംഗം ബിനീഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മറ്റിയംഗം ബിബിൻ തട്ടാഴത്ത് , സെബാസ്റ്റിൻ കുര്യൻ , ഷബീബ് തുടങ്ങിയവർ സംബന്ധിച്ചു.

Back to top button
error: Content is protected !!