എറണാകുളം ജില്ലയിൽ ഇന്ന് 47 പേർക്ക് രോഗം സ്ഥിരീകരിച്ചു

 

കൊറോണ കൺട്രോൾറൂം
എറണാകുളം, 11/7/20

ബുള്ളറ്റിൻ – 6.45 PM

• ജില്ലയിൽ ഇന്ന് 47 പേർക്ക് രോഗം സ്ഥിരീകരിച്ചു.

വിദേശത്ത് നിന്ന് വന്നവർ / ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ

• ജൂലൈ 5 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 46 വയസ്സുള്ള പെരുമ്പാവൂർ സ്വദേശിനി
• ജൂലൈ 4 ന് റഷ്യ കൊച്ചി വിമാനത്തിലെത്തിയ 24 വയസ്സുള്ള ഉദയംപേരൂർ സ്വദേശി
• ജൂലൈ 8 ന് ഹൈദ്രബാദ് കൊച്ചി വിമാനത്തിലെത്തിയ 16 വയസ്സുള്ള ഹൈദ്രബാദ് സ്വദേശിനി
• ജൂൺ 28 ന് മസ്കറ് കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള നായത്തോട് അങ്കമാലി സ്വദേശി
• ജൂൺ 20 ന് റിയാദ് കൊച്ചി വിമാനത്തിലെത്തിയ ഒരേ കുടുംബത്തിലെ 40 ,36 ,7,11 വയസ്സുള്ള മഴുവന്നൂർ സ്വദേശികൾ.
• ജൂൺ 27 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 32 വയസ്സുള്ള എറണാകുളം സ്വദേശി
• ജൂൺ 21 ന് സൗദി കൊച്ചി വിമാനത്തിലെത്തിയ 32 വയസ്സുള്ള വെളിയത്തുനാട് സ്വദേശി
• മഹാരാഷ്ട്രയിൽനിന്നും റോഡ് മാർഗം കൊച്ചിയിലെത്തിയ 13 വയസ്സുള്ള ചേന്ദമംഗലം സ്വദേശിനി
• ജൂലൈ 7 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 54 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ

സമ്പർക്കം വഴി രോഗം ബാധിച്ചവർ

• ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 11 , 5 ,45 ,17 ,21 ,9 ,13 ,16 ,42 ,36 ,47 ,69 വയസ്സുള്ള കുടുംബാംഗങ്ങളും , 38 വയസ്സുള്ള കവളങ്ങാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു .ഇവരെല്ലാംതന്നെ ഇദ്ദേഹത്തിന്റെ കുടുംബത്തിൽ നടന്ന വളയിടൽ ചടങ്ങിൽ പങ്കെടുത്തവരാണ്.
• 67 വയസ്സുള്ള വെളിയത്തുനാട് സ്വദേശി. ഇദ്ദേഹം ആലുവ, മരട് മാർക്കറ്റുകൾ സന്ദർശിച്ചിട്ടുണ്ട്
• ആലുവയിലെ ഒരു കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായ 67 വയസ്സുള്ള കീഴ്മാട് സ്വദേശിയും, അദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ 64 വയസുകാരിയും
• 35 വയസ്സുള്ള ചൂർണിക്കര സ്വദേശി, 51 വയസ്സുള്ള ശ്രീമൂലനഗരം സ്വദേശി .ഇവർ രണ്ടുപേരും ആലുവ മാർക്കറ്റ് സന്ദർശിച്ചവരാണ്
• .ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള അടുത്ത ബന്ധുവായ 62 വയസ്സുള്ള ചെല്ലാനം സ്വദേശി
• ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിയുടെ അടുത്ത ബന്ധുവായ 43 വയസ്സുള്ള ചെല്ലാനം സ്വദേശിനി

• ജൂലൈ 8 ന് രോഗം സ്ഥിരീകരിച്ച മരട് സ്വദേശിയുടെ സഹപ്രവർത്തകയായ 53 വയസ്സുള്ള ഇടപ്പള്ളി സ്വദേശിനിയും, അവരുടെ അടുത്ത ബന്ധുവായ 21 വയസ്സുകാരിയും
• ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച 23 വയസ്സുള്ള വെണ്ണല സ്വദേശിനിയുടെ സമ്പർക്കപ്പട്ടികയിലുള്ള 24 വയസ്സുള്ള തമ്മനം സ്വദേശിനി
• ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്ന ആലപ്പുഴ ജില്ലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സഹപ്രവർത്തകരായ 29 ,54 വയസ്സുള്ള കുമ്പളങ്ങി സ്വദേശി, 50 വയസ്സുള്ള പുത്തൻകുരിശ് സ്വദേശി, 26 വയസ്സുള്ള പാണ്ടിക്കുടി സ്വദേശി, 51 വയസ്സുള്ള തൃക്കാക്കര സ്വദേശി, 27 വയസ്സുള്ള ചെല്ലാനം സ്വദേശി.
• ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച അലങ്ങാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 27 വയസ്സുള്ള ആലുവയിലുള്ള ഹോട്ടൽ ജീവനക്കാരനായ ചൂർണ്ണിക്കര സ്വദേശി,
• ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 45 വയസ്സുള്ള സ്വകാര്യ ബസ് ജീവനക്കാരനായ കീഴ്മാട് സ്വദേശി
• ആലുവ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളിയായ 23 വയസ്സുള്ള ആലുവ സ്വദേശി,
• ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച കടുങ്ങല്ലൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള ആലുവ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളിയായ 25 വയസ്സുള്ള എടത്തല സ്വദേശി.
• 40 വയസുള്ള ചെല്ലാനം സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച മത്സ്യതൊഴിലാളിയുമായി സമ്പർക്കത്തിൽ വന്നിരുന്നു
• ഇന്ന് മരണപ്പെട്ട 79 വയസ്സുള്ള രായമംഗലം സ്വദേശിയുടെയും പരിശോധനാഫലം പോസിറ്റീവ് ആണ്

• ഇന്ന് 3 പേർ രോഗമുക്തി നേടി. ജൂൺ 28 ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള മഞ്ഞപ്ര സ്വദേശി, ജൂൺ 24 ന് രോഗം സ്ഥിരീകരിച്ച 4 വയസുള്ള ഐക്കാരനാട് സ്വദേശിയായ കുട്ടി, ജൂൺ 27 ന് രോഗം സ്ഥിരീകരിച്ച 57 വയസുള്ള വൈറ്റില സ്വദേശി
• തൃശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും നിലവിൽ എറണാകുളത്താണ് ചികിത്സയിലുള്ളത്

• ഇന്ന് 819 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1172 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12852 ആണ്. ഇതിൽ 11041 പേർ വീടുകളിലും, 529 പേർ കോവിഡ് കെയർ സെന്ററുകളിലും 1282 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 57 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 42
 മൂവാറ്റുപുഴ ജനറൽ ആശുപത്രി-1
 സ്വകാര്യ ആശുപത്രി-14

• വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 33 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 6
 ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 5
 അങ്കമാലി അഡ്ലക്സ്- 2
 സ്വകാര്യ ആശുപത്രി-10

• ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 319 ആണ്.
 കളമശ്ശേരി മെഡിക്കൽ കോളേജ് – 102
 അങ്കമാലി അഡ്ലക്സ്- 153
 ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 2
 മൂവാറ്റുപുഴ ജനറൽ ആശുപത്രി-2
 പറവൂർ താലൂക്ക് ആശുപത്രി- 2
 സ്വകാര്യ ആശുപത്രികൾ – 58

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 274 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 116 പേരും അങ്കമാലി അഡല്ക്സിൽ 153 പേരും ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 2 പേരും, സ്വകാര്യ ആശുപത്രിയിൽ 3 പേരും ചികിത്സയിലുണ്ട്.

• ഇന്ന് ജില്ലയിൽ നിന്നും റൂട്ടീൻ പരിശോധനയുടെ ഭാഗമായി 651 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 248 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 47 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 1295 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിലും സ്വകാര്യ ആശുപത്രികളിലുമായി ഇന്ന് 1210 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. ക്ലസ്റ്റർ കൺടെയൻമെൻറ് ടെസ്റ്റിങ് സ്ട്രാറ്റജിയുടെ ഭാഗമായി ഇതുവരെ 1077 സാമ്പിൾ പരിശോധനകളാണ് ജില്ലയിൽ നടത്തിയത്.

• പുത്തൻവേലിക്കര താലൂക്ക് ആശുപത്രി, കുമ്പളങ്ങി സാമൂഹികാരോഗ്യ കേന്ദ്രം, പുന്നേക്കാട്, അയ്യമ്പിള്ളി, കുമാരപുരം എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ആശ പ്രവത്തകർക്ക് കോവിഡ് പ്രതിരോധ മാർഗങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തി.

• ഇന്ന് 372 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 216 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• വാർഡ് തലങ്ങളിൽ 3595 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 449 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 56 ചരക്കു ലോറികളിലെ 71 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 35 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.

ജില്ലാ കളക്ടർ,
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2368902/2368702

Back to top button
error: Content is protected !!