ഇടവക അംഗങ്ങളും കർഷക കൂട്ടായ്മയും ചേർന്ന് നടത്തുന്ന പച്ചക്കറി കൃഷിക്ക് തുടക്കമായി

പോത്താനിക്കാട്:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് ഫൊറോനാ പള്ളിയിലെ ഇടവക അംഗങ്ങളും കർഷക കൂട്ടായ്മയും ചേർന്ന് നടത്തുന്ന പച്ചക്കറി കൃഷിയുടെ ബ്ലോക്ക്‌ തല ഉദ്‌ഘാടനം എൽദോ എബ്രഹാംഎംഎൽഎ നിവഹിച്ചു. കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റഷീദ സലിം അധ്യക്ഷത വഹിച്ചു. പൈങ്ങോട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡായി തോമസ്, ഫൊറോനാ വികാരി ഫാ. ജോസ് മോനിപ്പിള്ളി, ആസിസ്റ്റന്റ് വികാരി ഫാ. ജോൺ വടക്കൻ, ഫാ. മാത്യു തറപ്പിൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ സെബാസ്റ്റ്യൻ പറമ്പിൽ, വിൽ‌സൺ ഇല്ലിക്കൽ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജാൻസി ഷാജി പഞ്ചായത്തങ്കങ്ങളായ കൊച്ചുത്രേസ്സ്യാ രാജൻ, സാബു മത്തായി, കടവൂർ സഹകരണ ബാങ്ക് പ്രസിഡന്റ്‌ എ. ജെ. ജോൺ കർഷക കൂട്ടായ്മ പ്രസിഡന്റ്‌ ജോയ് ചെറുക്കാട്ട്, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പി. കെ സിന്ധു, കൃഷി ഓഫീസർ മീര മോഹൻ, കൃഷി അസിസ്റ്റന്റ് കെ. എം ബോബൻ, മെജോ ജോർജ്, ഫ്രാൻസിസ് നെല്ലിക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

പൈങ്ങോട്ടൂർ ടൗണിന് സമീപം തരിശായി കിടക്കുന്ന 3 ഏക്കർ സ്ഥലത്ത് ഓണത്തിന് വിളവെടുപ്പ് നടത്തുന്നതിനുള്ള രീതിയിലാണ് കൃഷി നടത്തിയത്. പള്ളി വികാരി ഫാ.ജോസ് മോനിപ്പിള്ളിയുടെ നേതൃത്വത്തിൽ ആണ് കൃഷി നടത്തി വരുന്നത്. കോവിഡ് കാലത്ത് പരമാവധി കൃഷി ചെയ്യാനുള്ള തീരുമാനത്തിലാണ് പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് പള്ളി ഇടവകാങ്കങ്ങൾ. ഇതിന്റെ ഭാഗമായി തന്നെ കഴിഞ്ഞ ദിവസങ്ങളിലായി 5 എക്കർ സ്ഥലത്ത് നെൽ കൃഷിയും നടത്തിയിരുന്നു.
കുറ്റി പയർ, വെള്ളരി, തക്കാളി, ചീനി, കുമ്പളം, മത്തൻ തുടങ്ങിയവയുടെ നടീൽ ഉദ്‌ഘാടനം ആണ് ഇന്ന് നടത്തിയത്. കൃഷികൾ വിവിധ ഗ്രൂപുകളുടെ നേതൃത്വത്തിലാണ് നടത്തി വരുന്നത്.

Back to top button
error: Content is protected !!