കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൊച്ചി മെട്രോ സര്‍വീസ് ഇന്ന് മുതല്‍ പുനരാരംഭിക്കും.

എറണാകുളം: കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച്കൊച്ചി മെട്രോയുടെ പ്രവർത്തനം ഇന്ന് മുതല്‍ പുനരാരംഭിക്കും. രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗണിന്റെ ഭാഗമായി മാസങ്ങളായി അടച്ചിട്ട മെട്രോ സർവ്വീസുകളാണ് ഇന്ന് രാവിലെ ഏഴുമുതൽ വീണ്ടും പ്രവര്‍ത്തനം തുടങ്ങുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ടുള്ള സുരക്ഷിത യാത്ര മെട്രോ അധികൃതര്‍ യാത്രക്കാർക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.

സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിനൊപ്പം മൊട്രോ യാത്ര പേട്ട വരെ നീട്ടിയിട്ടുണ്ട്. പേട്ടയിലേക്ക് നീട്ടിയ മെട്രോ ലൈനിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വ്വഹിക്കും. നിലവില്‍ ആലുവ മുതല്‍ തൈക്കൂടം വരെയായിരുന്നു സര്‍വ്വീസ്. തൈക്കൂടത്ത് നിന്നും ഒരു കിലോമീറ്റർ മുന്നൂറ് മീറ്റർ ദൂരമാണ് പേട്ടയിലേക്കുള്ളത്. സര്‍വ്വീസ് നീളുന്നതോടെ 22 സ്റ്റേഷനുകൾ ഉൾപ്പെടെ മെട്രോ ദൂരം 24.9 കിലോമീറ്ററാകും.

Back to top button
error: Content is protected !!